Blog

രോഗപ്രതിരോധത്തിന് ആയുർവ്വേദം

https://scientificayurved.blogspot.com/2020/03/blog-post.html

ഒരു ആയുർവ്വേദ ഡോക്ടർ എന്ന നിലയിൽ ഞാനും എന്റെ കുടുംബവും ഞങ്ങളുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെയ്യാറുള്ള കാര്യങ്ങൾ താഴെപ്പറയുന്നവയാണ്..

  • ഇഞ്ചി 1 കഷണം, തുളസിയില 5 എണ്ണം എന്നിവ ഇട്ട് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
  • നിത്യവും നിർബന്ധമായും വ്യായാമം ചെയ്യുക.
  • ദിവസവും 2 പച്ചനെല്ലിക്ക ചവച്ചരച്ച് തിന്നുക
  • കറികളിൽ മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവ ധാരാളം ചേർക്കുക
  • എരിവ്, പുളി, ഉപ്പ് എന്നിവയുടെ അളവ് വളരെയധികം കുറക്കുക
  • ദിവസവും മലശോധന ഉറപ്പു വരുത്തുക, 3 മണിക്കൂറിലൊരിക്കൽ മൂത്ര വിസർജ്ജനം നടത്തുക
  • ആര്യവേപ്പില, തുളസിയില, കടുക് എന്നിവ സാമ്പ്രാണിയോട് ചേർത്ത് ദിവസവും 2 നേരം വീടും പരിസരവും പുകക്കുക
  • മനസ്സ് ചഞ്ചലപ്പെടാതിരിക്കാനും, ശുഭാപ്തി വിശ്വാസം ബലപ്പെടുത്താനുമുള്ള അവനവന് ഏറ്റവും ഉചിതമായ മനോവ്യാപാരങ്ങൾ എന്നും നിർബന്ധമായും ചെയ്യുക (പ്രാർത്ഥന, യോഗ, etc), ദിവസവും ചുരുങ്ങിയത് 6 മണിക്കൂർ ഉറങ്ങുക
  • ദിവസവും 2 നേരം മേൽ കഴുകുക, നാല്പാമരം വെന്താറിയ വെള്ളം ഏറ്റവും ഉചിതം.
  • ദഹനക്കേട് വരാൻ സാധ്യതയുണ്ടെന്ന് അവനവന് നിശ്ചയമുള്ള ഭക്ഷണ സാധനങ്ങൾ കുറക്കുക, വിശപ്പനുസരിച്ച് മാത്രം കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.

By : ഡോ.ദിനേഷ് കെ.എസ്.
പ്രൊഫസർ, ആയുർവ്വേദ കോളേജ് കോട്ടക്കൽ